കേരളം

kerala

ETV Bharat / bharat

'ചരക്ക് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം; പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകും': രാജ്‌നാഥ് സിങ് - Defence Minister Rajnath Singh

Merchant Navy Ships Attack: കടലില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം. എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ആക്രമണമുണ്ടായത് ഡിസംബര്‍ 23ന്.

ship attack  രാജ്‌നാഥ് സിങ്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  എംവി ചെം പ്ലൂട്ടോ  എംവി സായി ബാബ  എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡ്രോണ്‍ ആക്രമണം  Merchant Navy Ships Attack  Defence Minister Rajnath Singh  കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം
Minister Rajnath Singh About Merchant Navy Ships Attack

By ETV Bharat Kerala Team

Published : Dec 26, 2023, 7:46 PM IST

മുംബൈ: അറബിക്കടലിലും ചെങ്കടലിലും ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഗൗരവകരമാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എംവി ചെം പ്ലൂട്ടോയ്ക്കും എംവി സായി ബാബയ്ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവതരമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഫാലില്‍ സ്റ്റെല്‍ത്ത് ഗൈഡഡ്‌ മിസൈല്‍ കമ്മിഷന്‍ ചെയ്‌തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് (Merchant Navy Ships Attack).

ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആഴക്കടലില്‍ ഒളിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ചരക്ക് കപ്പലുകള്‍ക്ക് നേരെ മുമ്പുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ കടലില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് രണ്ട് കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നത്.

ഇക്കഴിഞ്ഞ 23നാണ് അറബിക്കടലില്‍ ചരക്ക് കപ്പലായ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സൗദി അറേബ്യയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും 217 നോട്ടിക്കല്‍ അകലെ വച്ചായിരുന്നു സംഭവം (Minister Rajnath Singh About Merchant Navy Ships Attack).

കപ്പലില്‍ 20 പേര്‍ ഇന്ത്യക്കാരായിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കപ്പലില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. ഇതോടെ നടുക്കടലില്‍ വച്ച് കപ്പല്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചു. കപ്പലില്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നതാണ് ഏറെ വെല്ലുവിളിയായത്. തീപിടിത്തത്തിന് പിന്നാലെ ഉടന്‍ തന്നെ തീ അണക്കാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി (Defence Minister Rajnath Singh).

ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ക്കൊള്ളയും അടക്കം പ്രതിരോധിക്കാനായി നാല് ഡിസ്‌ട്രോയറുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നാവിക സേന മേധാവി ആര്‍ ഹരികുമാര്‍ പറഞ്ഞു. പി-8ഐ വിമാനങ്ങൾ, ഡോർണിയേഴ്‌സ്, സീ ഗാർഡിയൻസ്, ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ് കപ്പലുകൾ എന്നിവയാണ് ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളെ ചെറുക്കാനായി വിന്യസിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

also read:അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണം; ചരക്ക് കപ്പലിന് തീപിടിച്ചു, പ്രവര്‍ത്തനം തകരാറിലായി

ABOUT THE AUTHOR

...view details