ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പരിസ്ഥിതി സംരക്ഷണത്തിന് 'പിഎം പ്രണാം പദ്ധതി' പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബദൽ വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും ഈ രീതിയിലുള്ള കൃഷിരീതിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നീക്കം.
പരിസ്ഥിതി സംരക്ഷണത്തിന് 'പിഎം പ്രണാം'; പഴയ വാഹനങ്ങൾ ഒഴിവാക്കുമെന്ന് ധനമന്ത്രി - Budget 2023 Live
കാര്‍ഷിക രംഗത്തെ വളപ്രയോഗത്തിലൂടെ ഉണ്ടാവുന്ന മലിനീകരണമടക്കം ഒഴിവാക്കാനാണ് ബജറ്റിലെ 'പിഎം പ്രണാം പദ്ധതി' പ്രഖ്യാപനത്തിലൂടെ കേന്ദ്ര നീക്കം

പഴയ വാഹനങ്ങൾ ഒഴിവാക്കുമെന്ന് ധനമന്ത്രി
ALSO READ|കാര്‍ഷിക രംഗത്തിന് ഊന്നല്‍, പുതിയ പദ്ധതികള്‍, വായ്‌പക്ക് 20 ലക്ഷം കോടി
കാർബൺ എമിഷൻ കുറയ്ക്കും. മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. നഗരങ്ങളില്‍ മാൻഹോളുകൾക്ക് പകരം മെഷീൻ ഹോളുകൾ നടപ്പിലാക്കും. കണ്ടല്‍ക്കാട് സംരക്ഷണത്തിന് 'മിഷ്‌ടി പദ്ധതി' നടപ്പിലാക്കും. 10,000 ബയോ ഇന്‍പുട് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കും. തണ്ണീര്‍ത്തട വികസനത്തിന് അമൃത് ദരോഹര്‍ പദ്ധതി കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.