ഹൈദരാബാദ്:മതസ്പര്‍ധ വളര്‍ത്തുന്ന വിവാദ പ്രസംഗം നടത്തിയെന്ന കേസില്‍ തെലങ്കാന എം.എല്‍.എ അക്ബറുദീൻ ഉവൈസിയെ കോടതി വെറുതെ വിട്ടു. നാമ്പള്ളിയിലെ ജനപ്രതിനിധികളുടെ കോടതിയാണ് പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ച് എം.എല്‍.എയെ വെറുതെ വിട്ടത്. 2013 ജനുവരി 2ന് നിസാമാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
വിദ്വേഷ പ്രസംഗം: അക്ബറുദീൻ ഉവൈസിയെ കോടതി വെറുതെ വിട്ടു, ഹൈദരാബാദ് കനത്ത സുരക്ഷയില്‍
2013 ജനുവരി 2ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷണം
2012 ഡിസംബർ എട്ടിന് തെലങ്കാനയിലെ നിസാമാബാദിലും 2012 ഡിസംബർ 22ന് നിർമൽ ടൗണിലും അക്ബറുദീൻ ഉവൈസി ആക്ഷേപകരമായ പ്രസംഗം നടത്തിയെന്നായിരുന്നു കേസ്. ജനുവരി 8ന് എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 40 ദിവസം ജയില്‍ വാസമനുഷ്ഠിക്കുകയും ചെയ്തു. നിസാമാബാദ് കേസിൽ 41 സാക്ഷികളെയും നിർമ്മൽ കേസിൽ 33 സാക്ഷികളെയും കോടതി വിസ്‌തരിച്ചു.
കോടതിയില്‍ ഹാജാരാക്കിയ തൊളിവുകള്‍ പര്യാപ്തമല്ലെന്നും സംശയത്തിന്‍റെ ആനുകൂല്യം പ്രതിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ എം എ അസീം പറഞ്ഞു. പ്രാർഥനകൾക്കും പിന്തുണക്കും നന്ദിയെന്ന് വിധിക്കു പിന്നാലെ അക്ബറുദീന്‍ ഉവൈസി പ്രതികരിച്ചു. കോടതി വിധി കണക്കിലെടുത്ത് ഹൈദരാബാദ് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.