ഛണ്ഡീഗഡ്: ഇന്ത്യയുടെ പറക്കും സിഖ് മിൽഖ സിങ്ങിന്‍റെ ചിതാഭസ്മം കിരത്പൂരിലെ ഗുരുദ്വാര പട്ടാൽപുരി സാഹിബിലെ സത്‌ലജ് നദിയിൽ നിമഞ്ജനം ചെയ്തു. മിൽഖ സിങ്ങിന്‍റെ മക്കളായ ജീവ് മിൽഖ സിങ്ങും രണ്ട് പെൺമക്കളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ശനിയാഴ്ച മിൽഖ സിങ്ങിന്‍റെ മൃതദേഹം സമ്പൂർണ്ണ ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു. കായിക മന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണറും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററുമായ വിപി സിങ് ബദ്‌നോർ, പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ് ബാദൽ, ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
മിൽഖ സിങ്ങിന്‍റെ ചിതാഭസ്മം സത്‌ലജ് നദിയിൽ നിമജ്ജനം ചെയ്തു ALSO READ:ഇന്ത്യയുടെ 'പറക്കും സിംഗ്'; ഇതിഹാസ താരം മിൽഖ സിംഗ് വിടവാങ്ങി
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് താരം മിൽഖ സിങ് ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30ന് ആണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. 91 വയസായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ALSO READ:പട്യാല സ്പോർട്‌സ് യൂണിവേഴ്സിറ്റിയിൽ മിൽഖ സിങ് ചെയർ പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്
ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിങ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിംഗിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മിൽഖയുടെ സ്മരണയ്ക്കായി പട്യാലയിലെ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ മിൽഖ സിങ് ചെയർ പ്രഖ്യാപിച്ചിരുന്നു.