ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. ട്യൂട്ടിങ് ആസ്ഥാനത്തുനിന്നും 25 കിലോമീറ്റര്‍ അകലെ മിഗ്ഗിങ്ങില്‍ ഇന്ന് (ഒക്‌ടോബര്‍ 21) രാവിലെ 10.43 ഓടെയായിരുന്നു സംഭവം. കരസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു - ട്യൂട്ടിങ്
ട്യൂട്ടിങ് ആസ്ഥാനത്തുനിന്നും 25 കിലോമീറ്റര്‍ അകലെയാണ് സംഭവം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു
അപകടസ്ഥലത്തേക്ക് റോഡ് മാര്‍ഗം എത്താന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ഹെലികോപ്‌റ്ററിന്‍റെ അവശിഷ്‌ടങ്ങളും അപകടസ്ഥത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Last Updated : Oct 21, 2022, 4:49 PM IST