ശ്രീനഗർ:പുൽവാമയിലെ വഹിബഗ് ഗ്രാമത്തിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഷാഹിദ് ബാസിർ ഷെയ്ഖ് എന്ന തീവ്രവാദിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാഹിദിന് അടുത്തിടെ പ്രദേശത്ത് നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് കശ്‌മീർ മേഖല പൊലീസ് അറിയിച്ചു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം ഗ്രാമം വളഞ്ഞ് നടത്തിയ തെരച്ചിലിലാണ് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പ് ആരംഭിച്ചത്. സൈന്യം സംശയാസ്‌പദമായ ഒളിത്താവളങ്ങളിലേക്ക് കടക്കാൻ ആരംഭിച്ചപ്പോൾ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.