ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ കുപ്‌വാരയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു (Two militants killed In Kupwara). കുപ്‌വാരയിലെ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെയാണ് സംഭവം.
Militants Killed In Kupwara കശ്‌മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു - കശ്‌മീര്‍ കുപ്‌വാര
Infiltration In Jammu Kashmir: കശ്‌മീര്‍ കുപ്‌വാരയില്‍ സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുണ്ടായത് തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതോടെ.
![Militants Killed In Kupwara കശ്‌മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു Infiltration bid foiled Militants Killed In Kupwara In Jammu Kashmir Militants Killed In Kupwara കശ്‌മീരിലെ കുപ്‌വാരയില്‍ ഏറ്റമുട്ടല്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു കശ്‌മീര്‍ കുപ്‌വാര സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍](https://etvbharatimages.akamaized.net/etvbharat/prod-images/30-09-2023/1200-675-19647174-thumbnail-16x9--militants-killed--in-kupwara.jpg)
Published : Sep 30, 2023, 3:36 PM IST
മച്ചല്‍ സെക്‌ടറിലെ കുംകാടിയിലാണ് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയത്. സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. സുരക്ഷ സേനയെ കണ്ടതോടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു (Kupwara Terrorist Attack).
ഇതോടെ സുരക്ഷ സേനയും തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. രണ്ട് എകെ റൈഫിളുകള്‍, നാല് എകെ മാഗസിനുകള്‍, ഒരു പാകിസ്ഥാന്‍ പിസ്റ്റള്‍, 2,100 രൂപയുടെ പാകിസ്ഥാന്‍ കറന്‍സി എന്നിവ സംഭവ സ്ഥലത്ത് നിന്നും സുരക്ഷ സേന കണ്ടെത്തി. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയാണെന്നും പൊലീസ് എക്‌സില്‍ കുറിച്ചു.