ശ്രീനഗര്‍:അറിപോറ സീവാനില്‍ പൊലീസ് ബസിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. 12 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ റിസര്‍വ് പൊലീസ് (ഐആര്‍പി) 9-ാം ബറ്റാലിയന് നേരെയാണ് ആക്രമണം നടന്നത്. പാന്ത ചൗക്ക്-ഖോൻമോ റോഡിലൂടെ നീങ്ങുകയായിരുന്ന വാഹനമാണ് ആക്രമണത്തിന് ഇരയായത്.
ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു, 12 പേര്‍ക്ക് ഗുരുതര പരിക്ക് - ഇന്ത്യന്‍ റിസവര്‍വ് പൊലീസിന് നേരെ ആക്രണമണം
ഇന്ത്യന്‍ റിസര്‍വ് പൊലീസ് (ഐആര്‍പി) 9-ാം ബറ്റാലിയന് നേരെയാണ് ആക്രമണം നടന്നത്. പാന്ത ചൗക്ക്-ഖോൻമോ റോഡിലൂടെ നീങ്ങുകയായിരുന്ന വാഹനമാണ് ആക്രമണത്തിന് ഇരയായത്.
പൊലീസ് ബസിന് നേരെ തീവ്രവാദി ആക്രമണം; 14 പേര്‍ക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരുടെ നില ഗുരതരമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായും സേന അറിയിച്ചു. കഴിഞ്ഞ ദിവസം സേന നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read: മറിഞ്ഞ ലോറിയ്‌ക്ക് പിന്നില്‍ വാഹനങ്ങളുടെ കൂട്ടിയിടി; 4 മരണം, 10 പേര്‍ക്ക് പരിക്ക്
Last Updated : Dec 13, 2021, 10:52 PM IST