ശ്രീനഗർ: പുൽവാമയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ക്രൂ പാംപോർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ തീവ്രവാദികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ആരംഭിച്ചത്.
പുൽവാമയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സുരക്ഷസേന വധിച്ചു - Devsar
മേഖലയിൽ തീവ്രവാദികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ആരംഭിച്ചത്
നേരത്തേ ശ്രീനഗറിലെ സരഫ് കാഡലിൽ പൊലീസ് സേനയ്‌ക്കും സിആർപിഎഫ് ചെക്ക്‌പോസ്റ്റിനും നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പ്രദേശവാസിയായ മറ്റൊരാൾക്കും പരിക്കേൽക്കുകയും ചെയ്തു. അതേസമയം കുൽഗാം ജില്ലയിലെ ദേവ്‌സർ മേഖലയിൽ അജ്ഞാതരായ തോക്കുധാരികൾ അപ്‌നി പാർട്ടി അംഗമായ ഒരാളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.
READ MORE:ജമ്മു കശ്മീരിൽ അപ്‌നി പാർട്ടി നേതാവ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു