ശ്രീനഗർ: ശ്രീനഗറിലെ ലാവപോറ പ്രദേശത്ത് സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു.
ലാവപോറ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - ലാവപോറ ഏറ്റുമുട്ടല്‍
ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ലാവപോറ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലാവപോറ പ്രദേശത്ത് ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലും ശ്രീനഗർ ജില്ലയില്‍ നടക്കുന്ന പത്താമത്തെ ഏറ്റുമുട്ടലുമാണിത്. പ്രദേശത്ത് രണ്ട് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതോടെ ആർമിയുടെ രണ്ടാം രാഷ്‌ട്രീയ റൈഫിൾസ്, ജമ്മുകശ്‌മീർ പൊലീസിന്‍റെ പ്രത്യേക ദൗത്യ സംഘം, സിആർപിഎഫ് എന്നിവർ ചേർന്ന് പ്രദേശം വളയുകയായിരുന്നു.
Last Updated : Dec 30, 2020, 12:06 PM IST