കേരളം

kerala

ETV Bharat / bharat

കശ്മീരിലെ ബുഡ്‌ഗാമിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാസേന - ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടൽ മോച്ച്‌വ പ്രദേശത്ത് ; എകെ 47 തോക്കും പിസ്റ്റളും കണ്ടെടുത്തു.

kashmir  militancy in kashmir  budgam encounter  jammu kashmir police  കശ്മീരിലെ ബുഡ്‌ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു  സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ  ഒരു ഭീകരന്‍ കൊല്ലപ്പെട്ടു  ശ്രീനഗർ
കശ്മീരിലെ ബുഡ്‌ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

By

Published : Aug 7, 2021, 10:26 AM IST

Updated : Aug 7, 2021, 12:44 PM IST

ശ്രീനഗർ :ജമ്മു കശ്മീരിലെ ബുഡ്‌ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മോച്ച്‌വ പ്രദേശത്താണ് സംഭവം. ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് എകെ 47 തോക്കും പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ബുഡ്‌ഗാമിലെ ചദൂര പ്രദേശത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരു ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി കശ്മീർ പൊലീസ് മേധാവി വിജയ് കുമാർ പറഞ്ഞു. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും ഗ്രനേഡും കണ്ടെടുത്തു. കൂടാതെ ഇയാൾ സഞ്ചരിച്ച ട്രക്കിന്‍റെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് കൂടുതൽ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച കേന്ദ്രഭരണ പ്രദേശമായ റംബാൻ ജില്ലയിലെ ബനിഹാൽ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ജമ്മു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also read: ഇന്ത്യ-ചൈന അതിർത്തിയിൽ നിർണായക നീക്കം; ഗോഗ്ര മേഖലയില്‍ സൈന്യം പിന്മാറി

Last Updated : Aug 7, 2021, 12:44 PM IST

ABOUT THE AUTHOR

...view details