ശ്രീനഗർ: ജമ്മു കശ്മീരിലെ മച്ച് സെക്ടറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ക്യാപ്റ്റനും രണ്ട് സൈനിക ഓഫിസർമാരും ഒരു ബി.എസ്.എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കശ്മീരിൽ നാല് സൈനികർക്ക് വീരമൃത്യു; മൂന്ന് തീവ്രവാദികളെ വധിച്ചു - ശ്രീനഗർ
ഇന്നലെ അർധ രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
![കശ്മീരിൽ നാല് സൈനികർക്ക് വീരമൃത്യു; മൂന്ന് തീവ്രവാദികളെ വധിച്ചു LoC in India Pakistan terrorism Terrorist killed Militant encounter India-Pakistan border തീവ്രവാദിയെ കൊലപ്പെടുത്തി പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ ശ്രീനഗർ ജമ്മു കശ്മീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9474078-302-9474078-1604813515252.jpg)
നിയന്ത്രണ രേഖയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച തീവ്രവാദിയെ കൊലപ്പെടുത്തി
ഭീകരരിൽനിന്ന് ഒരു എകെ47 തോക്ക് പിടിച്ചെടുത്തു. ഇവരുടെ രണ്ടു ബാഗുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്. കുപ്‌വാര ജില്ലയിലെ മച്ചിലിൽ പട്രോളിങ്ങിനിടെയായിരുന്നു നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റം സൈന്യത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഏപ്രിലിന് ശേഷം കശ്മീർ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.
Last Updated : Nov 8, 2020, 5:31 PM IST