കശ്‌മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി - ഹിർപോറ
ഹിര്‍പോറ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയത്
ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. താവളത്തിൽ നിന്നും തീവ്രവാദികൾ ഉപയോഗിച്ച വിവിധ വസ്‌തുക്കളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹിർപോറ പ്രദേശത്തെ വനമേഖലയിൽ വ്യാഴാഴ്‌ച രാത്രി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.