ജമ്മു കശ്‌മീരിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി - ജമ്മു കശ്‌മീർ
കരസേനയും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി
ജമ്മു കശ്‌മീരിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
ശ്രീനഗർ:ജമ്മു കശ്‌മീരിലെ കുപ്‌വാരയിലെ വനമേഖലയിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. കരസേനയും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തെരച്ചിലിൽ ആയുധ ശേഖരവും വെടിയുണ്ടകളും കണ്ടെത്തി. എകെ 47, ഗ്രനേഡുകൾ, ബൈനോക്കുലറുകൾ, മാപ്പ് എന്നിവയാണ് കണ്ടെത്തിയത്.