ശ്രീനഗർ:ജമ്മുവിലെ ബുദ്‌ഗാം ജില്ലയിൽ റവന്യു വകുപ്പ് ജീവനക്കാരന് നേരെ വെടിവയ്‌പ്പ്. ബുദ്ഗാമിലെ ചദൂരയിലെ തഹസിൽദാര്‍ ഓഫിസിൽ ജോലിചെയ്‌തിരുന്ന രാഹുൽ ഭട്ട് എന്ന ജീവനക്കാരന് നേരെയാണ് തീവ്രവാദികൾ എന്ന് സംശയിക്കുന്ന സംഘം വെടിയുതിർത്തത്.
തഹസിൽദാര്‍ ഓഫിസിൽ തീവ്രവാദി വെടിവയ്‌പ്പ്; റവന്യു വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു - കശ്‌മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് വെടിവയ്പ്പ്
കശ്‌മീരി പണ്ഡിറ്റ് കൂടിയായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പണ്ഡിറ്റുകൾ ശ്രീനഗർ ബുദ്‌ഗാം റോഡ് ഉപരോധിച്ചു
തഹസിൽ ഓഫിസിൽ തീവ്രവാദി വെടിവയ്‌പ്പ്; റവന്യു വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ പിടികൂടാൻ പൊലീസ് പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചു. കൂടാതെ സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം കശ്‌മീരി പണ്ഡിറ്റ് കൂടിയായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടതിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച പണ്ഡിറ്റുകൾ, ശ്രീനഗർ ബുദ്‌ഗാം റോഡ് ഉപരോധിക്കുകയും ചെയ്‌തു.
Last Updated : May 12, 2022, 9:05 PM IST