ദിസ്‌പൂർ: അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നും വിഘടനവാദി നേതാവിനെ അറസ്റ്റുചെയ്തു. ഇയാളുടെ കൈവശം നിന്ന് പിസ്റ്റളും വെടിക്കോപ്പുകളും പിടിച്ചെടുത്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അസമിൽ വിഘടനവാദി നേതാവ് അറസ്‌റ്റിൽ - അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നും വിഘടനവാദി നേതാവിനെ അറസ്‌റ്റ് ചെയ്തു
ഇയാളുടെ കൈവശം നിന്ന് പിസ്റ്റളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ നിന്നും വിഘടനവാദി നേതാവിനെ അറസ്‌റ്റ് ചെയ്തു
പീപ്പിൾസ് ഡെമോക്രാറ്റിക് കൗൺസിൽ ഓഫ് കാർബി ലോംഗ്രിയുടെ (പിഡിസികെ) സെൽഫ് സ്റ്റൈൽ ജനറൽ സെക്രട്ടറി നോങ്‌മെ തുംജാങ് അഥവാ സഞ്ജിബ് ഫാങ്‌ചോയെ ബകലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയതായി പൊലീസ് സൂപ്രണ്ട് ഡെബജിത് ദിയോരി പറഞ്ഞു.
7.65 എംഎം പിസ്റ്റൾ, നാല് ലൈവ് വെടിയുണ്ട, രണ്ട് മൊബൈൽ ഹാൻഡ്‌സെറ്റുകൾ, പിഡിസികെ ലഘുലേഖകൾ, തുടങ്ങിയവ ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തിട്ടുണ്ട്.