മിഗ് -29 കെ പരിശീലന വിമാനം അറബിക്കടലിൽ തകർന്നു വീണു - മിഗ് -29 കെ പരിശീലന വിമാനം തകർന്നു
അപകടത്തിൽ ഒരു പൈലറ്റിനെ കാണാതായി

മിഗ് -29 കെ പരിശീലന വിമാനം അറബിക്കടലിൽ തകർന്നു വീണു
മുംബൈ: ഇന്ത്യൻ നാവികസേനയുടെ മിഗ് -29 കെ പരിശീലന വിമാനം അറബിക്കടലിൽ തകർന്നു വീണു. വ്യാഴാഴ്‌ചയാണ് അപകടം നടന്നത്. വിമാനത്തിൽ നിന്നും ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും മറ്റൊരാളെ കണ്ടെത്താനായില്ല. പൈലറ്റിനെ കണ്ടെത്താൻ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.