രാജസ്ഥാന്‍:രാജസ്ഥാനിലെ സൂറത്ഗ്രഹില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് വീണു. പരീശീലന പറക്കലിനിടെ രാത്രി 8.15 ഓടെയാണ് അപകടം നടന്നതെന്ന് സേന അറിയിച്ചു. പൈലറ്റ് സുരക്ഷിതമായി രക്ഷപെട്ടെന്നും സേന അറിയിച്ചു. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിശീലനത്തിനിടെ മിഗ് -21 വിമാനം തകര്‍ന്ന് വീണു; ആളപായമില്ല - ഇന്ത്യന്‍ വ്യോമസേന
പൈലറ്റ് സുരക്ഷിതമായി രക്ഷപെട്ടെന്ന് സേന അറിയിച്ചു. യന്ത്രത്തകരാറാണ് അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
പരിശീലനത്തിനിടെ മിഗ് -21 വിമാനം തകര്‍ന്ന് വീണു; ആളപായമില്ല
സേനയുടെ രാത്രികാല പരിശീലനത്തിനിടെയാണ് അപകടം. യന്ത്രതകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ അദ്ദേഹം വിമാനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. അതേസമയം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി സേന അറിയിച്ചു.