ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്. ബിജെപിയിൽ നിന്ന് മുകുൾ റോയ് വീണ്ടും തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് ശേഷമാണ് പുതിയ തീരുമാനം. മുകുൾ റോയിയുടെ മകൻ സുബ്രാങ്ഷുവിന്‍റെ സിഐഎസ്എഫ് സുരക്ഷ കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു.
ടിഎംസി നേതാവ് മുകുൾ റോയിയുടെ വൈ പ്ലസ് സുരക്ഷ പിൻവലിച്ചു - തൃണമൂൽ കോൺഗ്രസ് വാർത്തകൾ
തൃണമൂലിൽ ചേർന്ന ഉടൻ തന്നെ സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തൃണമൂലിൽ ചേർന്ന ഉടൻ തന്നെ സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റോയിക്ക് വധഭീഷണി ഉണ്ടായതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. രണ്ട് പേഴ്സണൽ സുരക്ഷ ഉദ്യോഗസ്ഥരും അഞ്ച് ഗൺമാനുമാരും സുരക്ഷയ്ക്കായി മുകുൾ റോയ്ക്കൊപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ചയാണ് റോയിയുടെ സുരക്ഷ പിൻവലിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. സിആർപിഎഫ് ഉദ്യോഗസ്ഥരെ സുരക്ഷ ഡ്യൂട്ടിയിൽ നിന്നും മാറ്റിയെന്ന് റോയ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സിആർപിഎഫ് ഈ വാർത്ത നിഷേധിച്ചിരുന്നു.