കേരളം

kerala

ETV Bharat / bharat

യോഗ ദിനം ഓണ്‍ലൈനാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം - അന്താരാഷ്‌ട്ര യോഗ ദിനം

ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നടപടി.

mha international yoga day June 21  international yoga day  observing yoga virtually  MHA  Union Ministry of Home Affairs  യോഗ ദിനം  അന്താരാഷ്‌ട്ര യോഗ ദിനം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
യോഗ ദിനം

By

Published : Jun 19, 2021, 10:40 PM IST

ന്യൂഡൽഹി: ഇത്തവണത്തെ അന്താരാഷ്‌ട്ര യോഗ ദിനം കഴിയുന്നതും ഓണ്‍ലൈനായി നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടം വരുത്തിവയ്‌ക്കുമെന്ന നിരീക്ഷണത്തിലാണ് മന്ത്രാലയത്തിന്‍റെ അഭ്യർഥന.

ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും നിലവിലെ സാഹചര്യം മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ യോഗ ദിനത്തിന്‍റെ തീം "ക്ഷേമത്തിനായുള്ള യോഗ" എന്നതാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി യോഗദിനം ആചരിക്കാനുള്ള മാർഗങ്ങളും അതിനുള്ള കാരണങ്ങളും ഉള്‍പ്പെടുത്തി ആയുഷ് മന്ത്രാലയം ഒരു കൈപ്പുസ്‌തം തയാറാക്കുന്നുണ്ട്.

also read:രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647

യോഗ എല്ലാവരേയും അച്ചടക്കമുള്ളവരാക്കുന്നുവെന്ന് ആയുഷ് മന്ത്രാലയത്തിലെ മുൻ ഉപദേഷ്ടാവ് ഡോ. ഡി സി കറ്റോച്ചിനെ പറഞ്ഞു. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം നേടുന്നതിന് യോഗ ഫലപ്രദമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള ആളുകൾ കൊവിഡുമായി മല്ലിടുന്ന ഈ സാഹചര്യത്തിൽ, ശരീരത്തിന്‍റെ ഊർജ്ജ സംരക്ഷണത്തിന് യോഗ എല്ലായ്പ്പോഴും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗ ഓണ്‍ലൈനായി നടത്താനുള്ള നീക്കത്തെയും ഡോ. കറ്റോച്ച് സ്വാഗതം ചെയ്‌തു.

ABOUT THE AUTHOR

...view details