കേരളം

kerala

ETV Bharat / bharat

ബംഗാള്‍ കലാപം ; ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം - mha team visits bengal governor news

അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നാലംഗ സംഘമാണ് കലാപത്തെ കുറിച്ച് അന്വേഷിക്കുന്നത്

ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം വാര്‍ത്ത  ബംഗാള്‍ കലാപം പുതിയ വാര്‍ത്ത  ബംഗാള്‍ കലാപം കേന്ദ്ര സംഘം റിപ്പോര്‍ട്ട് തേടി വാര്‍ത്ത  കേന്ദ്ര സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി വാര്‍ത്ത  mha team seek report from bengal governor news  mha team visits bengal governor news  bengal violence latest news
ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം

By

Published : May 7, 2021, 1:31 PM IST

കൊല്‍ക്കത്ത: വോട്ടെടുപ്പിന് ശേഷം നടന്ന പശ്ചിമ ബംഗാളിലെ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തിലെ നാലംഗ സംഘമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയത്.

വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഉടലെടുത്ത അക്രമണത്തെ കുറിച്ചും നിലവിലെ ക്രമസമാധാന സ്ഥിതിയെ കുറിച്ചും ഗവര്‍ണറില്‍ നിന്ന് സംഘം റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയ സംഘം സെക്രട്ടേറിയറ്റില്‍ വച്ച് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read more:ബംഗാളിലെ വ്യാപക അക്രമം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിനോട്‌ റിപ്പോർട്ട്‌ തേടി

സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലെ ആക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം കലാപത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വോട്ടെടുപ്പിന് പിന്നാലെ നടന്ന കലാപത്തില്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി 16 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്.

Read more: വോട്ടെടുപ്പിന് ശേഷമുള്ള അക്രമം;സർക്കാരിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

അതേ സമയം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനും വീടുകള്‍ തീവച്ച് നശിപ്പിച്ചതിനും കടകള്‍ കൊള്ളയടിച്ചതിനും വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കും പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മമത ബാനര്‍ജി തള്ളിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലങ്ങളിലാണ് സംഘര്‍ഷവും ആക്രമണവും നടന്നതെന്നാണ് മമത ബാനര്‍ജിയുടെ വാദം.

ABOUT THE AUTHOR

...view details