ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനസ്ഥാപിച്ചു. 'ചില പ്രതികൂല പ്രവർത്തനങ്ങൾ' കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നായിരുന്നു സർക്കാരിന്‍റെ പ്രതികരണം. കത്തോലിക്കാ സഭയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുതുക്കാൻ മന്ത്രാലയം വിസമ്മതിച്ചിരുന്നു.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിങ് ലൈസൻസ് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചു - മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ്
ചില പ്രതികൂല പ്രവർത്തനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കുന്നതെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.
കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പശ്ചിമ ബാംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. വിദേശ ഫണ്ടിംഗ് ലൈസൻസ് പുനസ്ഥാപിച്ചതോടെ സ്ഥാപനത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയും. വിഭ്യാഭ്യാസം, സാമൂഹികം, മത, സാമ്പത്തിക സ്ഥാപനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കണമെങ്കിൽ എഫ്‌സിആർഎ രജിസ്‌ട്രേഷൻ അത്യാവശ്യമാണ്. എഫ്‌സിആർഎ രജിസ്ട്രേഷൻ കാലാവധി 2021 ഡിസംബർ 31ൽ നിന്ന് 2022 മാർച്ച് 31 വരെ ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു.
ALSO READ:'അപേക്ഷയല്ല, മുന്നറിയിപ്പ്' ; ഗംഗാ ഘട്ടുകളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന് പോസ്‌റ്ററുകള്‍