കേരളം

kerala

ETV Bharat / bharat

കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം - കൊവിഡ്

രാജ്യത്ത് നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

continuation of Covid guidelines till June end  continuation of Covid guidelines  MHA orders continuation of Covid guidelines  Covid lockdown  lockdown in india  കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  കൊവിഡ്  കൊവിഡ് മാർഗനിർദേശങ്ങൾ
കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By

Published : May 28, 2021, 7:38 AM IST

ന്യൂഡൽഹി:രാജ്യത്ത് നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. നിരവധി കേസുകളുള്ള ജില്ലകളിൽ തീവ്രവും പ്രാദേശികമായ നിയന്ത്രണ നടപടികൾ മുന്നോട്ട് കൊണ്ടുവരണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. നിയന്ത്രണങ്ങളും മറ്റ് നടപടികളും കർശനമായി നടപ്പാക്കിയതിനാൽ തെക്ക്, വടക്കുകിഴക്കൻ മേഖലകളിലെ ചില പ്രദേശങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ ഓക്സിജൻ, ഐസിയു കിടക്കകൾ, വെന്‍റിലേറ്ററുകൾ, ആംബുലൻസുകൾ എന്നിവ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ രാജ്യത്ത് എവിടെയും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അതേസമയം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ ദൈനംദിന എണ്ണത്തിൽ കുറവുണ്ട്. രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,73,69,093 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 2,11,298 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3847 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 3,15,235 ആയി ഉയർന്നു.

Also read: വാക്‌സിൻ ക്ഷാമം; കേന്ദ്രത്തോട് ചോദ്യങ്ങളുമായി പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details