മുംബൈ: ഒരേ ദിനത്തില്‍ വ്യത്യസ്തവും വിചിത്രവുമായ പ്രാര്‍ഥനകളുമായി ഭാര്യാഭര്‍ത്താക്കന്മാര്‍. ഔറംഗബാദിലെ വാലൂജ് ജില്ലയിലെ ആശ്രമത്തിലാണ് പീപ്പല്‍ പൗര്‍ണമി ദിനത്തില്‍ വിചിത്രമായ ആരാധന. പൗര്‍ണമി ദിനത്തില്‍ സ്‌ത്രീകള്‍ തന്‍റെ ഭര്‍ത്താവിനെ ഏഴ് ജന്മവും തനിക്ക് ഭര്‍ത്താവായി ലഭിക്കണമെന്ന് പ്രാര്‍ഥിക്കുന്നു. എന്നാല്‍ അതേ സമയം ഭര്‍ത്താവ് പ്രാര്‍ഥിക്കുന്നതാണ് വിചിത്രം.
ഭാര്യയുടെ പ്രാര്‍ഥനക്കെതിരായി ഏഴ് ജന്മം പോയിട്ട് ഏഴ് സെക്കന്‍ഡ് പോലും എന്‍റെ ഭാര്യയെ ഇനി എനിക്ക് ഇണയായി ലഭിക്കരുതെന്നുമാണ്. പ്രാര്‍ഥന നടത്തുന്നതിനായി ഓരോരുത്തരും ആല്‍മരത്തില്‍ ഓരോ നൂലുകള്‍ കോര്‍ത്ത് അതിന്‍റെ അറ്റം പിടിച്ച് ആല്‍ മരത്തെ വലം വയ്ക്കുന്നു.
ഇവര്‍ വലം വയ്ക്കുന്ന ആല്‍മരത്തിന് നടുക്കായി വലിയൊരു കാക്കയുടെ പ്രതിഷ്‌ഠയും കാണാം. പൗര്‍ണമിക്ക് മൂന്ന് ദിവസം മുമ്പ് വിശ്വാസികള്‍ വ്രതം എടുക്കാറുണ്ട്. മാത്രമല്ല വീടുകളിലെ നിലത്ത് അരികൊണ്ട് ആല്‍മരത്തിന്‍റെയും കാക്കയുടെ ചിത്രവും വരക്കാറുമുണ്ട്. ഔറംഗബാദ് വാലൂജ് ജില്ലയിലെ പുരുഷ ആശ്രമത്തില്‍ തിങ്കളാഴ്‌ചയായിരുന്നു പീപ്പല്‍ പൗര്‍ണമി ആഘോഷം.