ഛത്രപതി സംഭാജിനഗർ (മഹാരാഷ്‌ട്ര): കോടതിയുടെ സമയം കക്ഷികളും പൊലീസും വക്കീലുമൊക്കെ പാലിച്ചേ തീരൂ, സമയം തെറ്റിച്ചാല്‍ എന്തു ചെയ്യും എന്ന് ചോദിച്ചാല്‍ പര്‍ബാനയിലെ പൊലീസുകാരുടെ ഗതി വരുമെന്ന് പറയേണ്ടി വരും. കേട്ട് കേഴ്‌വിയല്ല, കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്.
പൊലീസുകാർ കോടതിയിലെത്താൻ അരമണിക്കൂർ വൈകി. സമയം പാലിക്കാത്ത പൊലീസുകാരോട് പോയി പുല്ല് വെട്ടാനായിരുന്നു കോടതിയുടെ ഉത്തരവ്. പർബാനി കോടതിയാണ് ശിക്ഷ വിധിച്ചത്. മൻവാത് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെയാണ് കോടതി ശിക്ഷിച്ചത്(MH Parbhani district Court Punished two Police to cut grass for 30 Min Late in court).
തലേന്ന് രാത്രി, ഡ്യൂട്ടിയിലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതിയില്‍ സമയത്തിന് എത്താന്‍ കഴിയാതിരുന്നതെന്നും പൊലീസുകാര്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പര്‍ബാനി ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍ രാഗസുധ വിശദമാക്കി.
സംഭവം ഇങ്ങനെ: ഒക്‌ടോബർ 22ന് രാത്രി പട്രോളിങ്ങിനിടെ രണ്ട് പേരെ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. മൻവാത് പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍ മാര്‍ ചേർന്ന് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തു. പിന്നീട് ക്രമിനല്‍ പശ്ചാത്തലം മനസിലാക്കി കസ്‌റ്റഡിയിലെടുത്തു.
സംശയാസ്‌പദമായി കണ്ട വ്യക്തികളെ കസ്‌റ്റഡിയിലെടുത്ത സാഹചര്യത്തില്‍ സെക്ഷൻ 122 പ്രകാരം ഒരു കുറിപ്പ് തയ്യാറാക്കി കോടതിയിൽ ഹാജരാക്കാനും കസ്‌റ്റഡിയിലുള്ളവരെ കോടതിയിലെത്തിക്കാനും പൊലീസ് നീക്കം തുടങ്ങി.