കേരളം

kerala

ETV Bharat / bharat

കൈകൂപ്പി അപേക്ഷിച്ചിട്ടും വസ്‌ത്രങ്ങൾ വലിച്ചൂരി മർദിച്ചു, വൃദ്ധയെ മൂന്നംഘ സംഘം മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - വസ്‌ത്രങ്ങൾ വലിച്ചൂരി മർദിച്ചു

ഗംഗാപൂർ സ്വദേശിനിയായ പർധി സമുദായത്തിൽപ്പെട്ട സ്‌ത്രീയേയാണ് മൂന്നംഗ സംഘം മർദിച്ചത്. ഇവരുടെ ചെറുമകൻ മർദിക്കാൻ വന്ന സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മകളുമായി ഈ മാസം ഒന്നിന് ഒളിച്ചോടിയെന്ന് ആരോപിച്ചാണ് ആക്രമണം.

old woman was beaten up naked  old woman was beaten up Gangapur  trending national videos  three accused beaten old women maharshtra  national news  malayalam news  MH old woman stripped naked and beaten  ചെറുമകൻ പെൺകുട്ടിയുമായി ഒളിച്ചോടി  വൃദ്ധയെ നഗ്‌നയാക്കി മർദിച്ചു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മഹാരാഷ്‌ട്ര സ്വദേശിയായ വൃദ്ധയ്‌ക്ക് ക്രൂര മർദനം  വൃദ്ധയെ നഗ്‌നയാക്കി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ
വൃദ്ധയെ മൂന്നംഘ സംഘം മര്‍ദിച്ചു

By

Published : Dec 5, 2022, 12:59 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ വൃദ്ധയെ നഗ്‌നയാക്കി മർദിക്കുന്നതിന്‍റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. ഔറംഗബാദ് ജില്ലയിലെ ഒസാർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗംഗാപൂർ സ്വദേശിനിയായ പർധി സമുദായത്തിൽപ്പെട്ട സ്‌ത്രീയേയാണ് മൂന്നംഗ സംഘം മർദിച്ചത്.

ഇവരുടെ ചെറുമകൻ മർദിക്കാൻ വന്ന സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മകളുമായി ഈ മാസം ഒന്നിന് ഒളിച്ചോടിയെന്ന് ആരോപിച്ചാണ് ആക്രമണം. വൃദ്ധയുടെ വസ്‌ത്രങ്ങൾ വലിച്ചൂരിയ ശേഷം പ്രതികൾ ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടയിൽ ഉപദ്രവിക്കരുതെന്ന് വൃദ്ധ പ്രതികളോട് കൈകൂപ്പി അപേക്ഷിക്കുന്നതുമാണ് ദൃശ്യങ്ങൾ.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ ഗംഗാപൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details