നാഗ്‌പൂര്‍:മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എമാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍. നാഗ്‌പൂരില്‍ നടക്കുന്ന സമ്മേളനത്തിനെത്തിയ പല എംഎല്‍എമാര്‍ക്കും പനിയും ജലദോഷവും ചുമയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിട്ടുണ്ട്.
നിയമസഭ ശീതകാല സമ്മേളനത്തിനിടെ മഹാരാഷ്‌ട്ര എംഎല്‍എമാര്‍ക്ക് പനിയും ചുമയും
നാഗ്‌പൂരില്‍ നടക്കുന്ന സമ്മേളനത്തിനെത്തിയ പല എംഎല്‍എമാര്‍ക്കും പനിയും ജലദോഷവും ചുമയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിട്ടുണ്ട്
മഹാരാഷ്‌ട്ര എംഎല്‍എമാര്‍ക്ക് പനിയും ചുമയും
മൂന്ന് ദിവസത്തിനിടെ 611 പേരെ പരിശോധനക്ക് വിധേയരാക്കി. കൂടിയ തണുപ്പാണ് സമ്മേളനം നടക്കുന്ന മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാഗ്‌പൂരിലെ ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയാണ്.
മുംബൈയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് ഈ കാലാവസ്ഥ പരിചിതമല്ല. കാലാവസ്ഥ മാറ്റമാണ് ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.