മഹാരാഷ്ട്ര: സംസ്ഥാനത്ത് ചന്ദ്രപൂര്‍ വനമേഖലയില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ട് ദിവസത്തിനിടെയാണ് രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് വനപാലകര്‍(Two Tigers Found Dead In Forests Of Chandrapur).
മഹാരാഷ്ട്ര വനമേഖലയില്‍ രണ്ട് കടുവകള്‍ ചത്തു; സമഗ്ര അന്വേഷണത്തിന് തയ്യാറായി വനപാലകര്‍ - കടുവകളുടെ മരണം
Two Tigers Found Dead In Forests Of Chandrapur: ഒന്നര വയസ് പ്രായമുളള കടുവകളാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
Published : Dec 25, 2023, 8:57 PM IST
ചന്ദ്രപൂര്‍ ഡിവിഷനിലെ സാവോലി ഫോറസ്റ്റ് റേഞ്ചില്‍ഡ പ്രായപൂര്‍ത്തിയായ കടുവയുടെ ജഡമാണ് കണ്ടെത്തിയത്. ഒന്നര വയസുള്ള കടുവയെ ഞായാറാഴ്‌ച രാവിലെ വനാതിര്‍ത്തിയിലെ കണിറ്റില്‍ വീണ ചത്ത നിലയിലാണ് കണ്ടെത്തിയത്.
കടുവകളുടെ തലയില്‍ പുഴുക്കളുടെ സാനിധ്യം വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇരയെ പിന്തുടരുന്നതിനിടിയിലാകാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് വനപാലകര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു.