മെക്സിക്കോ സിറ്റി: കൊവിഡ് 19 വാക്സിനുകൾ വിതരണം ചെയ്തതിന് മെക്സിക്കൻ സർക്കാർ ഇന്ത്യയോട് നന്ദി അറിയിച്ചു. 870,000 വാക്സിനുകളാണ് മെക്സികോയിലേക്ക് ഇന്ത്യ അയച്ചത്. 1300 ദശലക്ഷം ജനങ്ങൾ ഉണ്ടായിട്ടും വാക്സിനുകൾ വിതരണം ചെയ്തതിന് ഇന്ത്യയോട് കൃതജ്ഞതയുണ്ടെന്ന് മെക്സിക്കോ വിദേശകാര്യ സെക്രട്ടറി ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.
കൊവിഡ് വാക്സിന് ഇന്ത്യയോട് നന്ദി അറിയിച്ച് മെക്സിക്കോ - ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ
870,000 വാക്സിനുകളാണ് മെക്സികോയിലേക്ക് ഇന്ത്യ അയച്ചത്
ഇന്ത്യയോട് കൃതജ്ഞത അറിയിച്ച് മെക്സിക്കൻ സർക്കാർ
സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിച്ച അസ്ട്ര സെനെക്ക വാക്സിന്‍റെ 870,000 ഡോസുകളാണ് മെക്സികോയിലേക്ക് അയച്ചത്. ഈ പ്രയാസകരമായ സമയങ്ങളിൽ വാക്സിനുകൾ വിതരണം ചെയ്തതിന് ഇന്ത്യൻ സർക്കാരിനോടും അംബാസഡർ മൻപ്രീത് വോഹ്രയോടും നന്ദിപറയുന്നെന്ന് ഡയറക്ടറും പ്രൊഡ്യൂസറുമായ അർതുറോ അലാനിസ് ഗാർസ പറഞ്ഞു.