കൊല്‍ക്കത്ത :കല്‍ക്കരി കള്ളക്കടത്ത് മുതല്‍ പശുക്കടത്ത് വരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി കോടീശ്വരരായ ബിനയ് മിശ്ര - ബികാഷ് മിശ്ര സഹോദരന്മാരെ പൂട്ടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിനും നിയമ വരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനും ബികാഷ് മിശ്ര കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിലാണ്. എന്നാല്‍ ബിനയ് മിശ്ര രാജ്യം വിട്ട് ആൻഡമാനിനടുത്തുള്ള വനാട്ടുദ്വീപില്‍ പൗരത്വം നേടി അവിടെ ഒളിവില്‍ കഴിയുകയാണ്.
2010-നും 2019-നും ഇടയിലാണ് ബികാഷ് മിശ്രയുടെ സമ്പത്ത് കുതിച്ചുയര്‍ന്നത്. ഇയാളുടെ സാമ്പത്തിക വളര്‍ച്ചയില്‍ സംശയം തോന്നിയ സിബിഐയും ഇഡിയും ഇരുവരെക്കുറിച്ചും അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കള്ളക്കടത്ത് മുതല്‍ സാമ്പത്തിക ക്രമക്കേട് വരെ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്.