നാഗ്പൂര്‍/ഭോപ്പാല്‍: മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉല്ക്കാവര്ഷമുണ്ടായതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാൽ, ജാബുവ, ഭര്‍വാനി തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഉല്ക്കാവര്ഷമുണ്ടായത്. ഉൽക്കാശില അറബിക്കടലിൽ പതിച്ചിട്ടുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.
നാഗ്പൂരില്‍ നിന്ന് 30 കിലോമീറ്റർ അകലെ അർഹദ്-കുർഹാദ് ഗ്രാമത്തിന് സമീപമാണ് ആകാശത്ത് ഉൽക്കാവർഷം ദൃശ്യമായത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് വലിയൊരു പ്രകാശം വരുന്നത് കണ്ട് അർഹാദ് സ്വദേശി പ്രകാശ് ദാക്രെയാണ് ദൃശ്യം മൊബൈലില്‍ പകർത്തിയത്. ഉൽക്കാവർഷമാണിതെന്ന് ശ്രീ ശിവാജി സയൻസ് കോളജിലെ പ്രൊഫസർ ഡോ. പങ്കജ് നാഗ്പൂർ, റിട്ടയേഡ് പ്രൊഫസർ ഡോ. അനിൽ അസോല് എന്നിവര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഉൽക്കകൾ ഭൂമിയുടെ അന്തരീഷത്തില്‍ പ്രവേശിയ്ക്കുകയും വായുവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിച്ച് കത്തിത്തീരുകയുമാണ് സാധാരണ രീതിയില്‍ സംഭവിയ്ക്കാറുള്ളതെന്ന് അനിൽ അസോലെ വിശദീകരിച്ചു. ഒരു ഉപഗ്രഹമോ ഉല്‍ക്കയോ ആകാശത്ത് വച്ച് തകര്ന്നതാകാന് സാധ്യതയുണ്ടെന്ന് നാഗ്പൂരില്‍ നിന്നുള്ള ജ്യോതി ശാസ്ത്രജ്ഞനായ സുരേഷ് ചോപ്പനെ പറഞ്ഞു.