ന്യൂഡൽഹി: ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് രാജിവെച്ച മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ സാമൂഹിക മാധ്യമ സ്ഥാപനമായ സ്‌നാപ്പിലേക്ക്. ഇന്നാണ് (03.10.22) അദ്ദേഹം മെറ്റയിൽ നിന്ന് രാജി വെച്ചത്. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരം തേടുന്നതിനായി മെറ്റയിലെ തന്‍റെ കർത്തവ്യത്തിൽ നിന്ന് ഒഴിയാൻ അജിത് തീരുമാനിച്ചെന്നും ഇന്ന് മുതൽ മെറ്റ മേധാവിയായി അദ്ദേഹം ഉണ്ടാകില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു.
മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവെച്ചു; ഇനി സ്‌നാപ്പിലേക്ക് - Snap news
2019ലാണ് അജിത് മോഹൻ മെറ്റയുടെ മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റത്. ഏഷ്യ പസഫിക് മേഖലയുടെ പ്രസിഡന്‍റായി അജിത് മോഹൻ ഫെബ്രുവരിയിൽ കമ്പനിയിൽ ചേരുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്‌നാപ്പ് അറിയിച്ചു.
2019ലാണ് അജിത് മോഹൻ ഫേസ്‌ബുക്കിന്‍റെ മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റത്. പിന്നീടാണ് ഫേസ്‌ബുക്ക് മെറ്റ എന്ന് റീ ബ്രാൻഡ് ചെയ്തത്. അജിത്തിന്‍റെ കാലത്താണ് മെറ്റയുടെ സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 കോടി പിന്നിട്ടത്. ഫേസ്‌ബുക്കിൽ പ്രവേശിക്കുന്നതിന് മുൻപ് സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു അജിത് മോഹൻ.
അതേസമയം ഏഷ്യ പസഫിക് മേഖലയുടെ പ്രസിഡന്‍റായി അജിത് മോഹൻ ഫെബ്രുവരിയിൽ കമ്പനിയിൽ ചേരുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്‌നാപ്പ് അറിയിച്ചു. 'അജിത് മോഹൻ ഞങ്ങളുടെ പുതിയ പ്രസിഡന്‍റായി സ്‌നാപ്പിൽ ചേരുമെന്ന വാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്, ഫെബ്രുവരിയിൽ അദ്ദേഹം ഞങ്ങളോടൊപ്പം ചേരും. മെറ്റയിൽ നിന്നാണ് അജിത് വരുന്നത്.'സിഇഒ ഇവാൻ സ്‌പീഗൽ പറഞ്ഞു.