ഹൈദരാബാദ്:തെലങ്കാന ചുട്ടുപൊള്ളുന്നു. ഇന്നലെ (30.03.2022) രേഖപ്പെടുത്തിയത് 41.4 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂട്. സംസ്ഥാനത്തിന്‍റെ പലഭാഗത്തും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ചൂട് കൂടുതല്‍ അധികരിച്ചേക്കും.
അദിലാബാദിൽ ബുധനാഴ്ച 42.3 ഡിഗ്രി സെൽഷ്യസും നിസാമാബാദിലും രാമഗുണ്ടത്തിലും യഥാക്രമം 41.4, 41.2 സെല്‍ഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ ഒന്നിനും രണ്ടിനും അദിലാബാദ്, കൊമരം ഭീം ആസിഫാബാദ്, മഞ്ചേരിയൽ, നിർമൽ തുടങ്ങിയവിടങ്ങളില്‍ ഉഷ്‌ണ തരംഗമുണ്ടാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.