ശ്രീനഗർ : ജമ്മുകശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയേയും രണ്ട് അയൽക്കാരെയും കുത്തിക്കൊന്നു. അഷ്‌മുഖം പ്രദേശത്ത് താമസിക്കുന്ന ജാവേദ് ഹസൻ എന്ന യുവാവാണ് അക്രമം നടത്തിയത്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അമ്മയെയും രണ്ട് അയൽക്കാരെയും കുത്തിക്കൊലപ്പെടുത്തി യുവാവ് ; ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക് - അനന്തനാഗ്
കശ്‌മീരിലെ അഷ്‌മുഖം സ്വദേശിയായ ജാവേദ് ഹസൻ എന്ന യുവാവാണ് അക്രമം നടത്തിയത്
മാനസികവൈകല്യമുള്ള യുവാവ് അമ്മയെ കുത്തിക്കൊന്നു
ജാവേദ് ഹസന്‍റെ മാതാവ് ഹഫീസ ബീഗം, പ്രദേശവാസികളായ ഗുലാം നബി ഖാദിം, മുഹമ്മദ് അമീൻ ഷാ എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യം മാതാവിനെ ആക്രമിച്ച യുവാവ് ശേഷം പുറത്തിറങ്ങി പ്രദേശവാസികളെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം യുവാവിനെ അറസ്റ്റ് ചെയ്‌തതായും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.