മൈസുര്‍: മാനസികാസ്വാസ്ഥ്യമുള്ള 30 വയസുകാരിയെ ആശുപത്രില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. കെ ആര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ജനല്‍ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയായിരുന്നു പീഡനം. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി അകത്ത് കയറിയത് ജനല്‍ തുറന്നാണെന്ന് അറിയുന്നത്. എന്നാല്‍ വിവരമറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ പോലും പ്രകരിക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.