പലാമു: ജാർഖണ്ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരി ബലാത്സംഗത്തിനിരയായി. പലാമു ജില്ലയിൽ പഥക്പഗർ പ്രദേശത്ത് ശനിയാഴ്ചയാണ് (ഡിസംബര്‍ മൂന്ന്) സംഭവം. 18 കാരനായ പ്രതി 17കാരിയെ കരിമ്പിന് തോട്ടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരിയെ പീഡിപ്പിച്ചു, അച്ഛനും സഹോദരനും മര്‍ദനം; 18കാരനായി തെരച്ചില്‍
ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവം
സംഭവം അതിജീവിത കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൗമാരക്കാരിയുടെ സഹോദരനും പിതാവും പ്രതിയുടെ വീട്ടിലെത്തി കയര്‍ത്ത് സംസാരിച്ചത് കൈയാങ്കളി ഉണ്ടാകാന്‍ ഇടയാക്കി. തുടര്‍ന്ന്, പ്രതിയും കുടുംബാംഗങ്ങളും ചേർന്ന് ഇരുവരെയും ലാത്തികൊണ്ട് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റ ഇവരെ മേദിനി റായ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ഡിസംബര്‍ നാല്) തർഹാസി പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാണ്.