കേരളം

kerala

ETV Bharat / bharat

പഞ്ചാബ് പ്രതിസന്ധി; മൂന്നംഗ സമിതി രാഹുൽ ഗാന്ധിയെ സന്ദർശിച്ചു - Navjot Singh Sidhu news

മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ജെ.പി അഗർവാൾ എന്നിവരാണ് മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഞായറാഴ്ച സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം യോഗം നടന്നു

പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധി  പഞ്ചാബ് കോണ്‍ഗ്രസ് വാര്‍ത്തകള്‍  നവജോത് സിംഗ് സിദ്ധു വാര്‍ത്തകള്‍  മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിംഗ്  Amarinder Singh  Navjot Singh Sidhu news  punjab congress
പഞ്ചാബ് പ്രതിസന്ധി; സോണിയാ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതി രാഹുൽ ഗാന്ധിയെ സന്ദർശിച്ചു

By

Published : Jun 13, 2021, 9:15 PM IST

ന്യൂഡല്‍ഹി:പ​ഞ്ചാ​ബി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാന്‍ രൂപീകരിച്ച മൂന്നംഗ സമിതി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ജെ.പി അഗർവാൾ എന്നിവരാണ് മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഞായറാഴ്ച സന്ദര്‍ശിച്ചത്.

ഒരു മണിക്കൂറോളം യോഗം നടന്നു. പാർട്ടി നേതാക്കളായ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ധു എന്നിവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനാണ് സോണിയ ഗാന്ധി സമിതി രൂപീകരിച്ചത്. മൂന്നംഗ സമിതി കഴിഞ്ഞയാഴ്ച 50 ഓളം പഞ്ചാബ് എം‌എൽ‌എമാരെ സന്ദർശിച്ചിരുന്നു.

മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിംഗി​നെ​തി​രെ വി​മ​ത പ​ക്ഷ​ത്തു​ള്ള പ്ര​ധാ​ന എ​തി​രാ​ളി​യാ​ണ്​ സി​ദ്ധു. സ​ര്‍ക്കാ​രി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ്ര​തീ​ക്ഷി​ച്ച ത​ന്നെ തഴ​ഞ്ഞ​ത് അ​മ​രീ​ന്ദ​റാ​ണെ​ന്നാ​ണ് സി​ദ്ധു ക​രു​തു​ന്ന​ത്. മ​ന്ത്രി​സ്ഥാ​നം ന​ല്‍കി​യെ​ങ്കി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍ന്ന് രാ​ജി​വെ​ച്ചി​രു​ന്നു. കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ ​ത​ന്നെ സി​ദ്ധു​വി​നെ​തി​രെ വി​യോ​ജി​പ്പു​ണ്ട്.

Also read:പാര്‍ക്ക് ചെയ്‌ത കാര്‍ കിണറിലേക്ക് താഴ്ന്നു; വീഡിയോ വൈറല്‍

അ​തേ​സ​മ​യം സി​ദ്ധു പാ​ര്‍ട്ടി വി​ടു​മോ എ​ന്ന ആ​ശ​ങ്ക​യും കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ട്. അ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് ഹൈ​ക​മാ​ന്‍ഡ്​ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ലാ​ണ്​ സം​സ്ഥാന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം കേ​ട്ട്​ തു​ട​ർ​ ന​ട​പ​ടി തീ​രു​മാ​നി​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.

ABOUT THE AUTHOR

...view details