കേരളം

kerala

ETV Bharat / bharat

ഐടി നിയമഭേദഗതി: ആപ്പിളിന് അയച്ച കത്ത് പിന്‍വലിച്ച് ഐടി മന്ത്രാലയം - ഐമെസേജ് ഐടി മന്ത്രാലയം വാര്‍ത്ത

ഐമെസേജ് ഫീച്ചര്‍ പുതിയ ഐടി ചട്ടത്തില്‍ ഉള്‍പ്പെടില്ലെന്ന് ആപ്പിള്‍ വിശദീകരണം നല്‍കിയിരുന്നു.

iMessage  IT ministry  iPhone maker Apple  Apple iPhone  Apple iMessage  Rules 2021  Information Technology  Intermediary Guidelines  Digital Media Ethics Code  Ministry of Electronics  Ministry of Electronics  Apple India  ഐടി നിയമഭേദഗതി പുതിയ വാര്‍ത്ത  ഐടി നിയമഭേദഗതി ആപ്പിള്‍ വാര്‍ത്ത  ഐടി മന്ത്രാലയം ആപ്പിള്‍ വാര്‍ത്ത  ആപ്പിള്‍ ഐടി മന്ത്രാലയം വാര്‍ത്ത  ആപ്പിള്‍ ഐമെസേജ് വാര്‍ത്ത  ഐമെസേജ് വാര്‍ത്ത  ഐമെസേജ് ഐടി മന്ത്രാലയം വാര്‍ത്ത  ആപ്പിള്‍ ഇന്ത്യ വാര്‍ത്ത
ഐടി നിയമഭേദഗതി: ആപ്പിളിന് അയച്ച കത്ത് പിന്‍വലിച്ച് ഐടി മന്ത്രാലയം

By

Published : Jul 16, 2021, 9:54 AM IST

ന്യൂഡല്‍ഹി: പുതിയ ഐടി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനയച്ച കത്ത് കേന്ദ്ര ഐടി മന്ത്രാലയം പിന്‍വലിച്ചു. ഐമെസേജ് ഫീച്ചര്‍ സംബന്ധിച്ച കമ്പനിക്ക് നല്‍കിയ കത്താണ് മന്ത്രാലയം പിന്‍വലിച്ചത്.

ഐമെസേജ് ആപ്ലിക്കേഷനല്ലെന്നും സന്ദേശങ്ങള്‍ അയയ്ക്കുന്നതിനായുള്ള ഐ ഫോണിലെ ഫീച്ചറാണെന്നും മന്ത്രാലയത്തിന് കമ്പനി വിശദീകരണം നല്‍കിയിരുന്നു. അമ്പത് ലക്ഷത്തില്‍ താഴെ മാത്രമേ ഫീച്ചറിന് ഉപഭോക്താക്കളൊള്ളൂയെന്നും അതുകൊണ്ട് പുതിയ ഐടി ചട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കമ്പനി വ്യക്തമാക്കി.

Read more: ഐടി ചട്ടം : കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി സമൂഹ മാധ്യമങ്ങള്‍

മെയ് 26 നാണ് രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച പുതിയ ഐടി നിയമഭേദഗതി നിലവില്‍ വന്നത്. മുഖ്യ പരാതി ഹരിഹാര ഉദ്യോഗസ്ഥനെ നിയമിയ്ക്കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതിയ്ക്കെതിരെ ട്വിറ്റര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ അമ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങളാണ് പുതിയ ഐടി നിയമഭേദഗതിയ്ക്ക് കീഴില്‍ വരുന്നത്.

ABOUT THE AUTHOR

...view details