പിഡിപി പ്രസിഡന്‍റായി വീണ്ടും മെഹ്‌ബൂബ മുഫ്‌തി - G N L Hanjura
മൂന്ന് വർഷത്തേക്കാണ് മെഹ്‌ബൂബ മുഫ്‌തിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
പിഡിപി പ്രസിഡന്‍റായി വീണ്ടും മെഹ്‌ബൂബ മുഫ്‌തി
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു. മൂന്ന് വർഷത്തേക്കാണ് നിയമനം. മുതിർന്ന നേതാക്കളായ ജി.എൻ.എൽ ഹഞ്ചുരയും ഖുർഷിത് ആലം എന്നിവരാണ് മെഹ്‌ബൂബ മുഫ്‌തിയുടെ പേര് നിർദേശിച്ചത്. മുതിർന്ന നേതാവ് എ.ആർ വീരിയായിരുന്നു പാർട്ടി തെരഞ്ഞെടുപ്പ് ബോർഡ് ചെയർമാൻ. പിതാവ് മുഫ്‌തി മുഹമ്മദ് സയീദിന്‍റെ മരണ ശേഷം 2016ലാണ് പി.ഡി.പി പ്രസിഡന്‍റായി മെഹ്‌ബൂബ മുഫ്‌തി സ്ഥാനമേൽക്കുന്നത്.