ശ്രീനഗർ: തന്നെയും മകളായ ഇൽറ്റിജ മുഫ്തിയെയും വീണ്ടും വീട്ടുതടങ്കലിലാക്കിയതായി പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. അറസ്റ്റിലായ പാർട്ടി നേതാവ് വഹീദ് പരയുടെ പുൽവാമ വസതി സന്ദർശിക്കാനും തന്നെ അനുവദിച്ചില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ബിജെപി മന്ത്രിമാർക്കും അവരോടൊപ്പമുളളവർക്കും കശ്മീരിലെ എല്ലാ കോണുകളിലും സഞ്ചരിക്കാൻ അനുമതിയുണ്ട്. എനിക്ക് മാത്രം സുരക്ഷ പ്രശ്നമാണെന്നും മുഫ്തി ട്വീറ്റ് ചെയ്തു.
മെഹബൂബ മുഫ്തിയേയും മകളെയും വീട്ടുതടങ്കലിലാക്കിയതായി ആരോപണം - മെഹബൂബ മുഫ്തിയേയും മകളെയും വീട്ടുതടങ്കലിലാക്കിയതായി ആരോപണം
ബിജെപി മന്ത്രിമാർക്കും അവരുടെ പാവകൾക്കും കശ്മീരിലെ എല്ലാ കോണുകളിലും സഞ്ചരിക്കാൻ അനുമതിയുണ്ടെന്നും മുഫ്തി ട്വീറ്റ് ചെയ്തു.

മെഹബൂബ മുഫ്തി
അടിസ്ഥാനരഹിതമായ ആരോപണത്തിലാണ് വഹീദിനെ അറസ്റ്റ് ചെയ്തതെന്നും മുഫ്തി പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ പോലും എനിക്ക് അനുവാദമില്ല. തന്‍റെ മകൾ ഇൽറ്റിജയെ പോലും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.