ശ്രീനഗര്‍ :കശ്‌മീരിലെ കേന്ദ്രസര്‍ക്കാരിന്‍റെ കടന്നുകയറ്റം അതിരുകടക്കുന്നു എന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പിഡിപി നോതാവുമായ മെഹബൂബ മുഫ്‌തി. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാവുകയും സംസ്ഥാന പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ ദേശീയ പതാക അംഗീകരിക്കുകയും ചെയ്‌തവരാണ് കശ്‌മീരി ജനത. സ്വതന്ത്ര ഇന്ത്യയില്‍ അതിനാല്‍ തന്നെ പ്രത്യേക ഭരണഘടനാപദവികളും കശ്‌മീരിന് ലഭിച്ചിരുന്നു.
അതേസമയം 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ കശ്‌മീര്‍ ജനതയുടെ അവകാശങ്ങളെ തൂത്തെറിഞ്ഞെന്നും മുഫ്‌തി കുറ്റപ്പെടുത്തി. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുകയും കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ദേശീയ പതാക മാത്രമാണ് 75ാം സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ഉപയോഗിച്ചത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മുഫ്തി. ബിജെപിയുടേയും ആര്‍ എസ് എസിന്‍റെയും നയങ്ങള്‍ കശ്‌മീര്‍ ജനതയ്ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.