ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം അവസാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ, ഗവർണർ അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഡൽഹിയിലെ കൊവിഡ് വ്യാപന അവലോകന യോഗം അവസാനിച്ചു - കൊവിഡ് 19 ഇന്ത്യ
യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ, ഗവർണർ അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ കൊവിഡ് പരിശോധനയുടെ എണ്ണം ഒരു ലക്ഷമായി ഉയർത്താൻ തീരുമാനമായി
ഡിആർഡിഒ സെന്‍ററിൽ 750 ഐസിയു കിടക്കകൾ സജ്ജീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായും സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾ ഒരു ലക്ഷമായി ഉയർത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കൊവിഡ് വ്യാപനം കൂടുതലായ സ്ഥലങ്ങളിൽ ഐസിഎംആറിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും മൊബൈൽ ടെസ്റ്റിംഗ് വാനുകൾ വിന്യസിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡൽഹി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തണുപ്പ്കാലം തുടങ്ങുന്നതിനാലും ആഘോഷങ്ങള്‍ക്ക് ഒത്തുചേരുന്നതിലൂടെയും ഡൽഹിയിൽ ദിനംപ്രതി 15,000 കൊവിഡ് കേസുകൾ വരെ ഉണ്ടാകാമെന്നാണ് വിലയിരുത്തുന്നത്. നവംബർ 11ന് സംസ്ഥാനത്ത് 8,593 കേസുകൾ റിപ്പോർട്ട് ചെയ്‌തതാണ് ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക്.