കേരളം

kerala

ETV Bharat / bharat

വര്‍ക്കൗട്ട് പ്രധാനം, കൂട്ടാളിയെ പരിചയപ്പെടുത്തി അനുഷ്‌ക ശർമ - Anushka Sharma workout companion

വര്‍ക്കൗട്ട് ശേഷം തന്‍റെ കൂട്ടാളിയുടെ സെൽഫിയെടുത്ത് അനുഷ്‌ക ശർമ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്‌ദേ എക്‌സ്‌പ്രസ്' ആണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം.

അനുഷ്‌ക ശർമ  വര്‍ക്കൗട്ട്  സിനിമ താരങ്ങൾ  അനുഷ്‌ക ശർമ സെൽഫി  സിനിമ വാർത്തകൾ  ഇൻസ്‌റ്റഗ്രാം  അനുഷ്‌ക ശർമ വർക്കൗട്ട്  Anushka Sharma  film news  malayalam news  Anushka Sharma instagram  Anushka Sharma latest post  Anushka Sharma workout companion  ഛക്‌ദേ എക്‌സ്‌പ്രസ്
അനുഷ്‌ക ശർമ മിറർ സെൽഫി

By

Published : Mar 22, 2023, 4:34 PM IST

ഹൈദരാബാദ്:താരങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വ്യായാമം. ഞായറാഴ്‌ച ആയാലും തിങ്കളാഴ്‌ച ആയാലും വര്‍ക്കൗട്ടുകളില്‍ നിന്നും താരങ്ങള്‍ക്ക് ഒരു ഇടവേളയില്ല. ഇപ്പോഴിതാ തന്‍റെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ രംഗത്തെത്തിയിരിക്കുകയാണ്.

ബുധനാഴ്‌ച രാവിലെ ഒരു രസകരമായ പോസ്‌റ്റാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തന്‍റെ വര്‍ക്കൗട്ട് കൂട്ടാളിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് അനുഷ്‌ക പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ലിയോ എന്ന പേരുള്ള പെണ്‍ നായയാണ് തന്‍റെ വര്‍ക്കൗട്ട് കമ്പാനിയന്‍ എന്നാണ് അനുഷ്‌ക ശര്‍മ്മ പറയുന്നത്.

ലിയോയ്‌ക്കൊപ്പം മിററൽ സെൽഫി: ഒരു അത്‌ലീഷ്യർ വേഷമാണ് അനുഷ്‌ക ധരിച്ചിരിക്കുന്നത്. തന്‍റെ അരികില്‍ കിടങ്ങുറങ്ങുന്ന ലിയോയ്‌ക്കൊപ്പമുള്ള സെല്‍ഫി എതിര്‍വശത്തായുള്ള ഒരു മിററിലൂടെ പകര്‍ത്തുന്ന അനുഷ്‌കയെയാണ് ചിത്രത്തില്‍ കാണാനാവുക.

തന്‍റെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള പ്രത്യേക നിമിഷങ്ങൾ എല്ലായ്‌പ്പോഴും അനുഷ്‌ക ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. താരത്തെ നിരന്തരമായി സോഷ്യല്‍ മീഡിയയിൽ പിന്തുടരുന്നവരും ധാരാളമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്‌ദേ എക്‌സ്‌പ്രസ്' ആണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ ജുലാന്‍ ഗോസ്വാമിയുടെ വേഷത്തിലാണ് അനുഷ്‌ക ശര്‍മ എത്തുന്നത്.

പ്രോസിത് റോയ് സംവിധാനം ചെയ്‌ത ബയോപിക് ചിത്രം ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം സ്‌ട്രീമിങ് നടത്തുക. തന്‍റെ കരിയറിൽ ആദ്യമായാണ് അനുഷ്‌ക ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തില്‍ എത്തുന്നത്. അനുഷ്‌ക ശര്‍മ്മയുടെ സഹോദരൻ കർണേഷ് ശർമ്മ, തന്‍റെ ഹോം പ്രൊഡക്ഷൻ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസുമായി ചേർന്നാണ് 'ഛക്‌ദേ എക്‌സ്‌പ്രസ്' നിർമിക്കുന്നത്.

അനുഷ്‌കയുടെ തിരിച്ചുവരവ്: വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അനുഷ്‌ക ശര്‍മ്മയുടെ തിരിച്ചു വരവ് കൂടിയാണ് 'ചക്ദേ എക്‌സ്‌പ്രസ്'. ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം അഭിനയിച്ച് 2018ൽ പുറത്തിറങ്ങിയ 'സീറോ' ആയിരുന്നു അനുഷ്‌കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം.

മകൾ വാമിക ജനിച്ച ശേഷമുള്ള അനുഷ്‌കയുടെ ആദ്യ ചിത്രം കൂടിയാണ് 'ഛക്‌ദേ എക്‌സ്‌പ്രസ്'. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്തിടെ താരം കൊൽക്കത്ത, യുകെ എന്നിവിടങ്ങളിൽ സന്ദർശിച്ചിരുന്നു. തന്‍റെ കൊൽക്കത്ത യാത്രയുടെ ചിത്രങ്ങൾ അനുഷ്‌ക തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

'കഴിക്കൂ- പ്രാർഥിക്കൂ- സ്‌നേഹിക്കൂ: എന്‍റെ കൊൽക്കത്ത ഫോട്ടോകൾ' -എന്ന അടിക്കുറുപ്പോട് കൂടിയാണ് അനുഷ്‌ക ശർമ തന്‍റെ കൊൽക്കത്ത യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്‌നെസിൽ അത്യധികം ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണെങ്കിലും ഒരു തികഞ്ഞ ഭക്ഷണ സ്‌നേഹി കൂടിയാണ് അനുഷ്‌ക. ഔട്ടിങിനിടെയുള്ള ഭക്ഷണ ചിത്രങ്ങളും താരം പങ്കുവെയ്‌ക്കാറുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെറ്റിഫ്ലിക്‌സ്‌ ചിത്രമായ 'ഖാല'യിൽ അതിഥി വേഷത്തിൽ അനുഷ എത്തിയിരുന്നു. സഹോരദരൻ കർണേഷ് ശർമയായിരുന്നു 'ഖാല'യുടെ നിർമാണം. 'റബ് നെ ബനാ ദീ ജോഡി', 'പികെ', 'ബാൻഡ് ബാജ ബാരാത്ത്', 'സുൽത്താൻ', 'ഏയ്‌ ദിൽ ഹേ മുഷ്‌കിൽ' തുടങ്ങിയവയാണ് അനുഷ്‌കയുടെ പ്രധാന ചിത്രങ്ങൾ.

ABOUT THE AUTHOR

...view details