ബെംഗളൂരു: രാജ്യത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ മരുന്ന് വിതരണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ബെംഗളൂരുവിലെ ഗൗരിബിദാനൂരിൽ 15 കിലോമീറ്റർ ചുറ്റളവിൽ ഓഗസ്റ്റ് 20ന് ആയിരുന്നു പരീക്ഷണം. ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നുകളുടെ വിതരണം വിജയകരമായി പരീക്ഷിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു.
Also Read: കൂടുതൽ ഇളവ് നൽകുന്ന ഡീലർമാർക്കെതിരെ നടപടി; മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ
ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റംസ് (TAS), ഉഡാൻ( UDAN ,Ude Desh ka Aam Naagrik) എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മെഡ്‌കോപ്റ്റർ എക്‌സ് 4, മെഡ്‌കോപ്റ്റർ എക്‌സ് 8 എന്നിങ്ങനെ രണ്ടുതരം ഡ്രോണുകളാണ് പരീക്ഷത്തിന് ഉപയോഗിച്ചത്. 2 കിലോഗ്രാം ഭാരമുള്ള പായ്‌ക്കുകളാണ് ഡെലിവെറിക്ക് ഉപയോഗിച്ചത്. 3.5 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ച് മുതൽ ഏഴ് മിനിറ്റുവരെയാണ് ഡ്രോണുകൾ എടുത്തത്.
പരീക്ഷണ വിജയം ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് വിതരണത്തിലെ വലിയ സാധ്യതകളാണ് തുറക്കുന്നത്. പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. കൂടാതെ റോഡ് ശൃംഖല ഇല്ലാത്ത പ്രദേശങ്ങളിൽ മരുന്നുകളെത്തിക്കാനും ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും.