അമരാവതി:മെഡിക്കൽ വിദ്യാർഥികൾ ജീൻസും ടി ഷർട്ടും ധരിക്കരുതെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ). വിദ്യാർഥിനികൾ, പ്രൊഫസർമാർ, അസിസ്റ്റന്‍റുമാർ, അസോസിയേറ്റ്സ് എന്നിവർ സാരിയോ ചുരിദാറോ മാത്രമേ ധരിക്കാൻ പാടുള്ളു എന്നാണ് നിർദേശം. ഡിഎംഇ ഓഫിസിൽ നടന്ന വാരാന്ത്യ അവലോകനത്തിലാണ് ഡ്രസ് കോഡിനെ പറ്റിയുള്ള പരാമർശം. ചില വിദ്യാർഥികളും ഡോക്‌ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നിശ്ചിത ഡ്രസ് കോഡ് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജീൻസും ടി ഷര്‍ട്ടും വിലക്കി ആന്ധ്രാപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് - വിദ്യാർഥികൾ ജീൻസും ടീ ഷർട്ടും ധരിക്കരുത്
ഡിഎംഇ ഓഫിസിൽ നടന്ന വാരാന്ത്യ അവലോകനത്തിലാണ് നിർദേശം. വിദ്യാർഥിനികളും ടീച്ചർമാരും സാരിയോ ചുരിദാറോ മാത്രമേ ധരിക്കാൻ പാടുള്ളു എന്നാണ് തീരുമാനം. താടി വളർത്താൻ പാടില്ലെന്നും പെൺകുട്ടികൾ മുടി മുറിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
എംബിബിഎസ്, പിജി മെഡിക്കൽ വിദ്യാർഥികൾ എന്നിവർ വൃത്തിയുള്ള വസ്‌ത്രം ധരിക്കണം. താടി വളർത്താൻ പാടില്ല. സ്ത്രീകൾ മുടി ഉപേക്ഷിക്കാൻ പാടില്ല എന്നിങ്ങനെയാണ് നിർദേശം. ടീച്ചിങ് ഹോസ്പിറ്റലുകളിൽ വരുന്ന രോഗികളെ കിടത്തിച്ചികിത്സകരായി പ്രവേശിപ്പിക്കേണ്ടി വന്നാൽ ഹോസ്പിറ്റലുകളിൽ അസിസ്റ്റന്‍റ്സ് ഇല്ല എന്ന അവസ്ഥ ഉണ്ടാകരുത്. ആശുപത്രികളിലെ സൂപ്രണ്ടുമാർക്കും പ്രിൻസിപ്പൽമാർക്കും മുഖാധിഷ്ഠിത ഹാജർ സംവിധാനം നടപ്പാക്കാൻ ഡിഎംഇ ഡോ. വിനോദ് കുമാർ നിർദേശം നൽകി.
Also read:കോട്ടയത്തെ സദാചാര ആക്രമണം; സിഎംഎസ് കോളജിൽ മുടി മുറിച്ച് വിദ്യാർഥിനികളുടെ പ്രതിഷേധം