ന്യൂഡൽഹി :റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരർക്കും വിദ്യാർഥികൾക്കും വേണ്ട സഹായം എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിപുലീകരിച്ചതായി വിദേശകാര്യ മന്ത്രാലയം (MEA). നിലവിലെ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തതായും മന്ത്രാലയം വ്യക്തമാക്കി.
യുക്രൈൻ വ്യോമാതിർത്തി അടച്ചതിനാൽ മറ്റ് ഒഴിപ്പിക്കൽ മാർഗങ്ങൾ സജീവമാക്കുകയാണ്. റഷ്യൻ സംസാരിക്കുന്ന അധിക ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഇവരെ യുക്രൈൻ അയൽ രാജ്യങ്ങളിലേക്കും വിന്യസിച്ചിട്ടുണ്ട്. എംബസി പ്രവർത്തനക്ഷമമാണെന്നും അവിടുന്നുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്നും യുക്രൈനിലെ ഇന്ത്യൻ പൗരരോട് സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടു.
READ MORE:യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ