കേരളം

kerala

ETV Bharat / bharat

തമിഴ് എഴുത്തുകാരന്‍ കോണാങ്കിക്കെതിരെ 'മീ ടൂ' ആരോപണവുമായി യുവാക്കൾ ; വെളിപ്പെടുത്തല്‍ ഫേസ്ബുക്കിലൂടെ - ഇളങ്കോവൻ

തമിഴ് എഴുത്തുകാരന്‍ കോണാങ്കിക്കെതിരെ മീ ടൂ ആരോപണം. ഫേസ്ബുക്കിലൂടെയാണ് യുവാക്കളുടെ വെളിപ്പെടുത്തല്‍

me too allegations against tamil writer konangi  tamil writer konangi  konangi  me too  me too allegation  കോണാങ്കി  മീ ടൂ  തമിഴ് എഴുത്തുകാരനായ കോണാങ്കി  മീ ടൂ ആരോപണം  കോണാങ്കിയ്ക്കെതിരെ ലൈംഗികാരോപണം  ലൈംഗികാരോപണവുമായി യുവാക്കൾ  എഴുത്തുകാരനെതിരെ മീ ടൂ  ഇളങ്കോവൻ  മണൽമഗുഡി
കോണാങ്കി

By

Published : Mar 4, 2023, 11:29 AM IST

ചെന്നൈ: തമിഴ് എഴുത്തുകാരനായ കോണാങ്കിക്കെതിരെ ലൈംഗികാരോപണവുമായി യുവാക്കൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു യുവാവാണ് ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി യുവാക്കള്‍ കോണാങ്കിക്കെതിരെ സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തി.

കോണാങ്കി എന്ന തൂലികാനാമത്തിൽ കഴിഞ്ഞ 35 വർഷമായി തമിഴ് സാഹിത്യരംഗത്ത് സജീവമായ പ്രശസ്ത എഴുത്തുകാരന്‍റെ യഥാർഥ പേര് ഇളങ്കോവൻ എന്നാണ്. കോണാങ്കിയുടെ മൂത്ത സഹോദരൻ തമിഴ് സെൽവൻ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷന്‍റെ (TNPWAA) പ്രസിഡന്‍റാണ്. ഇളയ സഹോദരൻ മുരുക ഭൂപതി 'മണൽമഗുഡി' എന്ന നാടക ട്രൂപ്പ് നടത്തുന്നു.

കലാരംഗത്തേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ കോണാങ്കി സഹകരിച്ചിരുന്ന ഈ നാടകസംഘത്തിൽ അംഗമായ നിരവധി യുവാക്കള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. നാടക സംഘത്തിൽ അംഗമായ ആർക്കും അത് ലൈംഗിക ചൂഷണത്തിന്‍റെ ഇടമായിരുന്നു എന്ന് അറിയില്ലായിരുന്നു. നാടക സംഘത്തിൽ ചേർന്ന തന്നെ പലതവണ കോണാങ്കി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്നുമാണ് യുവാവ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്.

കൗമാരപ്രായത്തിൽ ആയിരിക്കുമ്പോഴാണ് താൻ ഇത് നേരിട്ടത്. ആ പ്രായത്തിൽ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടണമെന്നോ ശരിയായി കൈകാര്യം ചെയ്യണമെന്നോ അറിയില്ലായിരുന്നു. ഇത് കടുത്ത മാനസിക സമ്മർദത്തിലേക്കാണ് നയിച്ചത്. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ അയാളിൽ നിന്നും അയാളുടെ സഹോദരൻ ഭൂപതിയിൽ നിന്നും അകന്നുനിൽക്കാൻ ആരംഭിച്ചു. കോണാങ്കിയിൽ നിന്ന് താൻ മാത്രമല്ല ഇത്തരം അതിക്രമങ്ങൾ നേരിട്ടിട്ടുള്ളതെന്നും യുവാവ് പറഞ്ഞു.

ഡസൻ കണക്കിന് യുവ നാടക കലാകാരന്മാരും വായനക്കാരും തുടർച്ചയായി അപമാനിക്കപ്പെട്ടു. അവരും തുറന്നുപറയും. ഒരു ദശാബ്‌ദത്തിന് ശേഷമാണ് എനിക്ക് ഇത് തുറന്നുപറയാൻ ആത്മവിശ്വാസം ലഭിച്ചത് - യുവാവ് കൂട്ടിച്ചേർത്തു.

യുവാവിന്‍റെ പോസ്റ്റിന് പിന്നാലെ നിരവധി പേർ കോണാങ്കിക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തി. പലരും അവർ നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങള്‍ പങ്കുവച്ചു. എന്നാൽ, രജതജൂബിലി വർഷത്തിൽ തന്നെയും 'മണൽമഗുഡി'യെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നായിരുന്നു കോണാങ്കിയുടെ പ്രതികരണം. ആരോപണം ഉന്നയിച്ച യുവാവിനെ ഒരു മികച്ച വിവർത്തകനായി വളർത്തുന്നതിൽ ഞാൻ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇപ്പോൾ ആ യുവാവും മറ്റുള്ളവരും ചില ശക്തികളാൽ പ്രേരിപ്പിക്കപ്പെടുകയാണ്. ഇങ്ങനെയൊരു ആരോപണം തനിക്കെതിരെ വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും കോണാങ്കി പറഞ്ഞു.

സംഭവത്തെ അപലപിച്ച് കോണാങ്കിയുടെ മൂത്ത സഹോദരൻ തമിഴ് സെൽവനും കോണാങ്കിക്കെതിരെ രംഗത്തെത്തി. 'സംശയമില്ല ഞാൻ ഇരകൾക്കൊപ്പം നിൽക്കുന്നു. കേവലം അപലപിച്ചുകൊണ്ട് എനിക്ക് മാറിനിൽക്കാൻ കഴിയില്ല.' -തമിഴ് സെൽവൻ പറഞ്ഞു. ടിഎൻപിഡബ്ല്യുഎഎ ജനറൽ സെക്രട്ടറി ആധവൻ ധീച്ചന്യ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുടെ നടപടികളോടൊപ്പം സംഘടന നിൽക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ടിപിഡബ്ല്യുഎഎ സംസ്ഥാന പ്രസിഡന്‍റ് മധുക്കൂർ രാമലിംഗം ഇരകൾക്ക് പൂർണ പിന്തുണ നൽകുന്നു എന്ന് അറിയിച്ചു.

ABOUT THE AUTHOR

...view details