ലക്നൗ:ഉത്തർപ്രദേശിലെ ഗ്രാമ പ്രദേശങ്ങളില്‍ കൊവിഡ് കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി. രാജ്യത്തൊട്ടാകെ മരണ സംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് കടന്ന് കൊവിഡ് കാരണം ദുരിതം നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മയാവതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സർക്കാർ അവകാശവാദമനുസരിച്ച് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസകരമാണ്. പക്ഷേ കൊവിഡ് രോഗികളുടെ മരണ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിന്ന് കരകയറാൻ എല്ലാത്തരം ആത്മാർത്ഥമായ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്ന് മായാവതി ട്വീറ്റ് ചെയ്തു. അതേസമയം ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ അടുത്തിടെ കൊവിഡ് കേസുകളില്‍ അതിവേഗം വർധനയുണ്ടായി. പ്രാഥമിക തലത്തിലുള്ള ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിനായി പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ മെയ് 16ന് കേന്ദ്രം പുറത്തിറക്കിയിരുന്നു.