ലക്‌നൗ:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) അവസ്ഥ വളരെ ദയനീയമായെന്നും മറ്റ് പാർട്ടിയിലെ പുറത്താക്കപ്പെട്ട എംഎൽഎമാരെ എസ്പിയിലേക്ക് ചേരാൻ വിളിക്കുന്നത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനാണെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. യാദവിന് പ്രാദേശിക നേതാക്കൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും മായാവതി കൂട്ടിച്ചേർത്തു.
'എല്ലാം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍'; അഖിലേഷിനെതിരെ ആഞ്ഞടിച്ച് മായാവതി - മായാവതി
സമാജ്‌വാദി പാർട്ടിയുടെ അവസ്ഥ വളരെ ദയനീയമായെന്നും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ട്വിറ്ററിൽ കുറിച്ചു.
'എല്ലാം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍'; അഖിലേഷിനെതിരെ ആഞ്ഞടിച്ച് മായാവതി
Also read:ജെ.പി നദ്ദയെ സന്ദർശിച്ച് നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദ്
പാർട്ടി എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിൽ ചേരുന്നുവെന്ന വാർത്ത മായാവതി ബുധനാഴ്ച നിഷേധിച്ചിരുന്നു. നിയമസഭാംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനാൽ സമാജ്‌വാദി പാർട്ടി നുണകൾ പ്രചരിപ്പിക്കുകയാണെന്നും ബിഎസ്പി നേതാവ് അഭിപ്രായപ്പെട്ടു.