ലഖ്‌നൗ:ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി അധ്യക്ഷ മായാവതി മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി നേതൃത്വം. ബി.എസ്.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. താനും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടും. യു.പിയിൽ ഈ വർഷം ബി.എസ്.പി സർക്കാർ രൂപീകരിക്കും. ഞങ്ങൾ അധികാരത്തിൽ വരുന്നത് കാണാൻ ജനങ്ങൾ തയ്യാറായിരിക്കുകയാണ്. ഞങ്ങളുടെ പാർട്ടി എല്ലായ്‌പ്പോഴും സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്നു.